EZHUTHUMUKHAM EPISODE- 8 REMYA RADHA RAM & SUNI SACHI
Book : VOLGA-AKSHARAKAZHCHAKAL
Category: Anthology
Authors: SUNI SACHI
Editor: Remya Radha Ram
Number of pages : 124
ISBN: 978-81-985345-5-2
Binding : Normal
Publishing Date : 16 MARCH 2025
Publisher : LuckyWhiteOwl Publications
Edition : 1
Language : Malayalam
Description:
Copied from Blurp by V K Ajith Kumar, Script Writer, Malayalam Film Industry
തമിഴുമായി ഇഴചേർന്ന മലയാള സാഹിത്യത്തിൻ്റെ ചരിത്രപരമായ ആരംഭം മുതൽ ശതാബ്ദങ്ങളിലൂടെ കടന്നുപോയ സാഹിത്യം നിരവധി ഭേദഗതികളിലൂടെ ഒടുവിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്ന പുതിയ കാലത്ത്; വിപ്ലവകരമായ മാറ്റം പുസ്തക പ്രസിദ്ധീകരണ രംഗങ്ങളിലും സമാന്തരമായി നടന്നു കൊണ്ടിരിക്കുന്നത് വിസ്മരിക്കാൻ കഴിയില്ല. പരിണാമങ്ങളും പരീക്ഷണങ്ങൾക്കും നിരന്തരമായി മലയാള സാഹിത്യവും വിധേയമായിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ, കാഴ്ചയുടെയും വിവരണാത്മകതയുടെയും അനുധാവനത്തിൻ്റെയും പുതിയ മാനം സൃഷ്ടിച്ച ആന്തോളജി സിനിമകളിലെന്നപോലെ മലയാള പുസ്തക പ്രസാധക രംഗത്ത് സമാനമായ പരീക്ഷണങ്ങൾ അധികം നടന്നിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. വോൾഗ എന്ന പുസ്തകത്തിൽ ഇത്തരമൊരു നൂതന പരീക്ഷണമാണ് കാണാൻ കഴിയുന്നത് . സർഗാത്മകതയുടെ ചങ്ങലക്കെട്ടുകളാൽ ബന്ധിക്കപ്പെട്ടിരിക്കയാണ് ഈ പുസ്തക സമാഹാരം. ഈ സാഹിത്യ പരിണാമത്തിൻ്റെ രേഖപ്പെടുത്തലിൽ പ്രിന്റ് മീഡിയ രംഗത്തെ പുതിയ വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റത്തോടെ തല ഉയർത്തി നിൽക്കുന്ന 5 പുസ്തകങ്ങളും രചയിതാക്കളുമാണുള്ളത് . 'വോൾഗ'യെ മനോഹരമായ ചട്ടക്കൂടിനുള്ളിൽ ഭദ്രമാക്കി സൂക്ഷിച്ചിരിക്കുന്ന സാഹിത്യ വിപ്ലവത്തിന്റെ പേടകമെന്ന് വിളിക്കാം. തീർച്ചയായും ഈ പുസ്തകം പുതിയ കാലഘട്ടത്തിലേക്കുള്ള തെളിഞ്ഞ പാത തന്നെയാണ്.
വി കെ അജിത് കുമാർ
എഴുത്തുകാരൻ തിരക്കഥാ കൃത്ത്
Comments
Post a Comment